മൊറോക്കോയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ആയിരംകടന്നു. പരിക്കേറ്റവരുടെ എണ്ണം 1200 ആയി. പരിക്കേറ്റ് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ സംഭരിച്ചിട്ടുള്ള ബാഗുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണിത്. ആരോഗ്യവിദഗ്ധരും ആശുപത്രികളിലെ വിവിധ വകുപ്പുകളും സജ്ജമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11.11 ഓടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.