ഭൂകമ്പം നാശം വിതച്ച മൊറോക്കോയിൽ മരണം രണ്ടായിരം കടന്നു. ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 2012 ആയി. 2059പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കും വീടുകളും അടിയിൽ നൂറുകണക്കിന് പേർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. യാത്ര സംവിധാനം തരുമാറായത് രക്ഷപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ അൽ-ഹൗസ് പ്രവിശ്യയിലാണ് പകുതിയിലധികം ആളുകളും മരിച്ചത്. ദുരന്തത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ അടക്കമുള്ള വിവിധ അറബ് രാജ്യങ്ങൾ മൊറോക്കോയ്ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച രാത്രി 11:11 നാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അൽ ഹൗസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് തരൗഡന്റ് പ്രവിശ്യയിലാണ്.