യുഎഇയിൽ ഇന്ന് കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും താപനില നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
രാവിലെയോടെ യുഎഇയുടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. അബുദാബിയിലും ദുബായിലും യഥാക്രമം 30 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
ഇന്ന് രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടാനും സാധ്യതയുണ്ട്.