യുഎഇ തീരത്ത് കഴിഞ്ഞ വ്യാഴാഴ്ച കടലിൽ തകർന്ന് വീണ ഹെലികോപ്റ്ററിലെ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ച് എയ്‌റോഗൾഫ് കമ്പനി പ്രസ്താവന ഇറക്കി. കഴിഞ്ഞ ദിവസം ആദ്യത്തെ പൈലറ്റിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA ) അറിയിച്ചിരുന്നു.
2023 സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30 ന് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ഓഫ്‌ഷോർ റിഗിനുമിടയിൽ പതിവ് പരിശീലന പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ എയ്‌റോഗൾഫ് ‘ബെൽ 212’ ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഖേദകരമെന്നു പറയട്ടെ… ഹെലികോപ്റ്ററിലെ രണ്ട് ജീവനക്കാരും മരിച്ചുവെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും,” എയ്‌റോഗൾഫ് കമ്പനി പറഞ്ഞു. പൈലറ്റുമാരിൽ ഒരാൾ ഈജിപ്തുകാരനും മറ്റൊരാൾ ദക്ഷിണാഫ്രിക്കക്കാരനുമാണ്.
എയ്‌റോഗൾഫ് അധികൃതരുമായി ചേർന്ന് ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനും അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനുമായി പ്രവർത്തിക്കുന്നത് തുടരുകയാണ്,” ഹെലികോപ്റ്റർ ഓപ്പറേറ്റർ പറഞ്ഞു.