2,100-ലധികം ആളുകൾ കൊല്ലപ്പെട്ട മൊറോക്കോയിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തിന് ശേഷം ഇന്നലെ ഞായറാഴ്ച രാത്രി യുഎഇയിലുടനീളമുള്ള ലാൻഡ്മാർക്കുകൾ മൊറോക്കോ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മൊറോക്കൻ പതാകയാൽ പ്രകാശിച്ചു.
മൊറോക്കോയ്ക്കും ഭൂകമ്പത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യവുമായി യുഎഇ നിലകൊള്ളുന്നുവെന്ന സന്ദേശവുമായി ഭൂകമ്പബാധിതർക്ക് പിന്തുണയുമായി അബുദാബിയിലെ അഡ്നോക് കെട്ടിടവും ദുബായിലെ ബുർജ് ഖലീഫയുമാണ് മൊറോക്കോ പതാകയാൽ പ്രകാശിച്ചത്.
“എമിറേറ്റ്സിൽ നിന്ന്…ഞങ്ങളുടെ ഹൃദയങ്ങൾ മൊറോക്കോയ്ക്കും അതിലെ ജനങ്ങൾക്കും ഒപ്പമാണ്.” യുഎഇ മീഡിയ ഓഫീസ് എക്സിൽ രേഖപ്പെടുത്തി.
من الإمارات … قلوبنا مع المغرب وأهلها 🇲🇦 pic.twitter.com/SktaVa6iin
— UAEGOV (@UAEmediaoffice) September 10, 2023