Search
Close this search box.

ബർ ദുബായിയെ ദുബായ് ദ്വീപുകളുമായി ബന്ധിപ്പിക്കാൻ 1.4 കിലോമീറ്റർ പുതിയ പാലം പദ്ധതിയുമായി RTA

RTA with 1.4 km new bridge project to connect Bur Dubai with Dubai Islands

2026 ഓടെ ബർ ദുബായിയെ ദുബായ് ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) ഇന്ന് ബുധനാഴ്ച്ച അറിയിച്ചു.

ഇതനുസരിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി റിയൽ എസ്റ്റേറ്റ് ഡെവലപ്പർ നഖീലുമായി ബർ ദുബായിൽ നിന്ന് ദുബായ് ഐലൻഡ്‌സ് പ്രോജക്‌റ്റിലേക്ക് നേരിട്ടുള്ള പ്രവേശനങ്ങളും എക്‌സിറ്റുകളും നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഫോളോ-അപ്പിനു കീഴിൽ വരുന്ന ഈ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ആരംഭിക്കുന്നത്.

ദുബായ് ക്രീക്കിലെ വെള്ളത്തിൽ നിന്ന് 15.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിന് 1,425 മീറ്ററായിരിക്കും നീളം. ഓരോ ദിശയിലും നാല് പാതകളും ഉണ്ടാകും. ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാനും നഖീൽ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനിയും ചേർന്ന് ഡയറക്‌ടർ ജനറലായ മാറ്റർ അൽ തായറും ചേർന്നാണ് കരാർ ഔപചാരികമാക്കിയത്.

ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട്ട് റാഷിദ് വികസന പദ്ധതിക്കും ഇടയിൽ ദുബായ് ക്രീക്കിന് കുറുകെ നീളുന്ന പാലത്തിലൂടെ ബർ ദുബായ് ഭാഗത്തേക്ക് നേരിട്ടുള്ള പ്രവേശന, എക്സിറ്റ് പോയിന്റുകൾ ദുബായ് ദ്വീപുകളുടെ പദ്ധതിക്ക് ഉണ്ടായിരിക്കും. ഇരുവശങ്ങളിലുമായി മണിക്കൂറിൽ 16,000 വാഹനങ്ങൾ കടന്നുപോകാനുള്ള ശേഷി പാലത്തിനുണ്ടാകും. കൂടാതെ 75 മീറ്റർ വീതിയുള്ള കനാലിൽ വിവിധ തരത്തിലുള്ള കപ്പലുകൾക്ക് സഞ്ചരിക്കാനുമാകും.

പാലത്തിന്റെ ഒരു വശത്ത് സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രത്യേക പാതയും കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് രണ്ടറ്റത്തും രണ്ട് എലിവേറ്ററുകളും സ്ഥാപിക്കും. ദുബായ് ദ്വീപുകളുടെയും ബർ ദുബായിയുടെയും രണ്ടറ്റത്തുനിന്നും നിലവിലുള്ള റോഡുകളുമായി ബന്ധിപ്പിക്കുന്നതിന് ഏകദേശം 2,000 മീറ്ററോളം വരുന്ന ഉപരിതല റോഡുകളുടെ നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 2026ൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!