കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ നിപ പോസിറ്റീവ് കേസാണിത്. മൂന്ന് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
https://www.facebook.com/veenageorgeofficial/posts/858838518940596?ref=embed_post
മലപ്പുറത്തും നിപ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിയ രോഗലക്ഷണമുള്ള ഒരാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തിയല്ല.
നിപ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഈ മാസം 24 വരെ വലിയ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.