കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 6000 കടന്നു. പ്രളയത്തിൽ 10000 പേരെ കാണാനില്ലെന്നാണ് റെഡ് ക്രെസന്‍റ് റിപ്പോർട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെർന പട്ടണത്തിനടുത്തുള്ള രണ്ട് അണക്കെട്ടുകൾ തകർന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് റിപ്പോർട്ടുകൾ
ലിബിയയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് സ്ഥാപിച്ച എയർ ബ്രിഡ്ജിന്റെ ഭാഗമായി ഇന്ന് ബുധനാഴ്ച 150 ടൺ സഹായവുമായി രണ്ട് എമിറാത്തി സഹായ വിമാനങ്ങൾ ലിബിയയിൽ ഇറങ്ങിയിട്ടുണ്ട്.
ഭക്ഷണം, ദുരിതാശ്വാസം, മെഡിക്കൽ സാമഗ്രികൾ എന്നിവയാണ് ബെൻഗാസി നഗരത്തിലെ ബെനിന വിമാനത്താവളത്തിൽ എത്തിച്ചത്.