നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 18 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 11 പേരുടെ ഫലം ഇന്ന് ലഭിച്ചേക്കും. നിലവില്‍ നിപ സ്ഥിരീകരിച്ച് മൂന്ന് പേരാണ് കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളത്.
ഇതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം കോഴിക്കോടെത്തി. ഡോ. ഹിമാന്‍ഷു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഇവർ കോഴിക്കോട് കളക്ടറേറ്റിലെത്തിയത്.