യുഎഇയിലെ ജീവനക്കാർക്ക് ഇപ്പോൾ ബോട്ടിം ആപ്പിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാം.
മേഖലയിലെ മുൻനിര ഉപഭോക്തൃ ടെക്‌നോളജി ഹോൾഡിംഗ് ഗ്രൂപ്പായ ആസ്ട്ര ടെക്, ദുബായ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ബോട്ടിമിൽ ഇൻവോലന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ILOE) ഇൻഷുറൻസ് സ്കീം വാഗ്ദാനം ചെയ്യുന്നത്.
സ്വകാര്യ മേഖലയിലും ഫെഡറൽ ഗവൺമെന്റ് വകുപ്പുകളിലും ഫ്രീ സോണുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ ഒക്ടോബർ 1-ന് മുമ്പ് തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തിരിക്കണം. അല്ലാത്തപക്ഷം പിഴകൾ ബാധകമാകും.
ബോട്ടിം ആപ്പിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ ബോട്ടിം ആപ്പിലെ എക്‌സ്‌പ്ലോർ പേജ് സന്ദർശിച്ച് രജിസ്‌ട്രേഷൻ പേജ് ആക്‌സസ് ചെയ്യാൻ ILOE ഇൻഷുറൻസ് ടോഗിളിൽ ക്ലിക്ക് ചെയ്യുക.പിന്നീട് നിങ്ങളുടെ തൊഴിൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസക്തമായ വിഭാഗത്തെ സ്വയം തിരഞ്ഞെടുത്ത് എമിറേറ്റ്സ് ഐഡി നമ്പറും ഇമെയിൽ വിലാസവും ചേർക്കുക. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ പേയ്‌മെന്റ് ചെയ്യുന്ന സെക്ഷനിലേക്ക് പോകാനാകും