3.87 ബില്യൺ ദിർഹം മൂല്യമുള്ള മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ഒരു സംഘത്തിന്റെ ശ്രമം യുഎഇയിൽ അധികൃതർ പരാജയപ്പെടുത്തി. 651 വാതിലുകളിലും 432 അലങ്കാര പാനലുകളിലുമായി 13 ടൺ നിരോധിത ക്യാപ്റ്റഗൺ ഗുളികകളാണ് സംഘം കടത്താൻ ശ്രമിച്ചത്. 86 മില്യൺ ഗുളികകളാണ് ഓപ്പറേഷൻ സ്റ്റോമിൽ പോലീസ് പിടിച്ചെടുത്തത്.
അഞ്ച് ഷിപ്പിംഗ് കണ്ടെയ്‌നറുകളിലായി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആറ് പ്രതികളെ കൈയോടെ പിടികൂടിയതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ദുബായ് പോലീസാണ് അറസ്റ്റ് ചെയ്തതെന്നും ഷെയ്ഖ് സെയ്ഫ് കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രി പങ്കുവെച്ച ഒരു വീഡിയോയിൽ പോലീസ് പ്രതികളെ എങ്ങനെ പിന്തുടരുകയും ഒന്നിനുപുറകെ ഒന്നായി അറസ്റ്റ് ചെയ്യുന്നതായാണ് കാണിക്കുന്നത്. വാതിലുകളും പാനലുകളും പൊളിച്ച് അവയിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നത് കാണാം.
https://twitter.com/SaifBZayed/status/1702223635077812426?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1702223635077812426%7Ctwgr%5Ef2757a03cd2c77abb38cd8e9f73ddafee8980495%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.khaleejtimes.com%2Fuae%2Fcrime%2Fuae-drugs-worth-dh3-87-billion-seized-as-gang-tries-to-smuggle-narcotic-pills-in-doors-panels






