യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയ്ക്ക് പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് പ്രഖ്യാപിച്ചു.
ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിലാണ് പത്താമത് ഷാർജ ഗവൺമെന്റ് കമ്മ്യൂണിക്കേഷന്റെ ‘പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ എന്ന അവാർഡ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിച്ച് ചരിത്രം സൃഷ്ടിച്ച എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയ്ക്കായി പ്രഖ്യാപിച്ചത്.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ വിജയികളെ ആദരിച്ചു. ഗവൺമെന്റ് ആശയവിനിമയത്തിനും നവീകരണത്തിനുമുള്ള മറ്റ് നിരവധി അവാർഡുകളും കൈമാറി. ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൽ അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ മികച്ച പോസിറ്റീവ് സോഷ്യൽ ഇംപാക്ട് ഡ്രൈവർ ആയും തിരഞ്ഞെടുക്കപ്പെട്ടു