തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. കാട്ടാക്കട സ്വദേശിനിക്കും മെഡിക്കൽ കോളജിലെ ഒരു വിദ്യാർഥിക്കുമാണ് രോഗ സംശയം. ഇരുവരുടേയും സാംപിളുകൾ പരിശോധനയ്ക്ക് അയക്കും. രണ്ടു പേരെയും ഐസലേഷനിലേയ്ക്ക് മാറ്റും.
മെഡിക്കൽ കോളജ് വിദ്യാർഥി കോഴിക്കോട് നിന്ന് വന്നതാണ്. കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കളും കോഴിക്കോട് നിന്ന് വന്നവരുമാണ്.
അതേസമയം, ഫറോക്ക് ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ച 39 വയസുകാരന്‍റെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടു. സെപ്റ്റംബര്‍ എട്ടിന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ രാംകോ സിമന്റ് ഗോഡൗണില്‍ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറുവണ്ണൂര്‍ ജമാഅത് മസ്ജിദിലെത്തി.