Search
Close this search box.

ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും : ലോകത്തിലെ ഏറ്റവും വലിയ ടവറിന്റെ നിർമ്മാണം ജിദ്ദയിൽ പുനരാരംഭിച്ചു

Burj Khalifa to break record : Construction of world's tallest tower resumes in Jeddah

സൗദി അറേബ്യയിലെ ജിദ്ദ ടവർ പദ്ധതിയുടെ നിർമാണം പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി (JEC) അറിയിച്ചു.1,000 മീറ്റർ ഉയരം കവിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറാനാണ് ജിദ്ദയിലെ കിങ്‍‍ഡം ടവർ ഒരുങ്ങുന്നത്.

ജിദ്ദയിൽ കിങ്‍‍ഡം ടവർ പൂർത്തിയാകുന്നതോടെ നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് ജിദ്ദയിലെ ടവർ മറികടക്കും. ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്.

പ്രധാന ടവർ ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഒരുങ്ങുന്നത്. ജിദ്ദ ടവറിലെ താമസസമുച്ചയത്തിൽ 2 മുതൽ 6 കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും.താമസക്കാർക്ക് ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കും. കൂടാതെ ഷോപ്പിങ് മാൾ, ലക്ഷ്വറി ബുട്ടീക്,റസ്റ്റോറന്റ്, ടെന്നിസ് കോർട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഈ ടവറിൽ ഉണ്ടാകും. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ നിലയവും ഇതോടനുബന്ധിച്ച് ഒരുങ്ങും. ആഡംബര ഹോട്ടൽ, ഓഫീസ്, താമസം തുടങ്ങി ജിദ്ദ ടവറിന് ഏറെ സവിശേഷതകൾ ഉണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!