യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. പകൽ സമയത്ത് പടിഞ്ഞാറോട്ട് നേരിയതായി കാറ്റ് വീശാനും സാധ്യതയുണ്ട്.
ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഇന്ന് രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെട്ടേക്കും. അബുദാബിയിലും ദുബായിലും താപനില 31 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.