ദുബായിൽ 6.2 മില്യൺ ദിർഹം വിലവരുന്ന മയക്കുമരുന്ന് പിടികൂടി

Drugs worth 6.2 million dirhams seized in Dubai

എയർ കാർഗോ വഴി ഏകദേശം 6.2 മില്യൺ ദിർഹം വിലവരുന്ന 200,000 നിയന്ത്രിത മയക്കുമരുന്നുകളുടെയും ഗുളികകളുടെയും കടത്ത് ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തി.

ഒരു ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ട് ചരക്ക് കയറ്റുമതിയിൽ ദുബായ് കസ്റ്റംസ് ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് 460 കിലോഗ്രാം ഭാരമുള്ളതും 1 മില്യൺ ദിർഹം വിലയുള്ളതുമായ 20 പാഴ്സലുകളും മയക്കുമരുന്നുകളും നിയന്ത്രിത ഫാർമസ്യൂട്ടിക്കലുകളും അടങ്ങുന്ന ആദ്യ കയറ്റുമതി അവരുടെ സൂക്ഷ്മ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.

22 പാഴ്സലുകളടങ്ങിയ രണ്ടാമത്തെ കയറ്റുമതിയിൽ 520 കിലോഗ്രാം ട്രമാഡോൾ അടങ്ങിയിരുന്നു. 5.25 മില്യൺ ദിർഹം വിലമതിക്കുന്ന ആകെ 175,300 ഗുളികകളും ഉണ്ടായിരുന്നു. ചരക്കുകൾ പിടിച്ചെടുത്തശേഷം കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ, കർശനമായ നിയമനടപടികൾക്കും പ്രോട്ടോക്കോളുകൾക്കും ശേഷം ദുബായ് പോലീസിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സിന് കൈമാറിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!