മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് യുഎഇയിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് സർക്കാർ ജീവനക്കാർക്ക് സെപ്റ്റംബർ 29 വെള്ളിയാഴ്ച അവധി ലഭിക്കും. വെള്ളി, ശനി, ഞായർ അടക്കം സർക്കാർ ജീവനക്കാർക്ക് ഒക്ടോബർ 1 വരെ മൂന്ന് ദിവസത്തെ അവധി ലഭിച്ചേക്കും.