തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുഎഇയുടെ ചില ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴയും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ചില സമയങ്ങളിൽ ഇടി മിന്നലും ഉണ്ടായേക്കാം.
പൊടികാറ്റിനും സാധ്യതയുണ്ട്. പൊടികാറ്റ് ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.