അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, ആറ് മാസം നീണ്ട ഗവേഷണ ജീവിതം വിജയകരമായി പൂര്‍ത്തീകരിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ നെയാദി ഇന്ന് 2023 സെപ്റ്റംബർ 18 തിങ്കളാഴ്ച്ച വൈകീട്ടോടെ നാട്ടിലെത്തുന്നത് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ യൂട്യൂബ് ചാനലിലൂടെ ലൈവായി കാണാം. ഇന്ന് വൈകീട്ട് 5.15 മുതലാണ് ലൈവ് ആരംഭിക്കുക
https://www.facebook.com/watch/?v=322288866986845
ഇന്ന് രാവിലെ നെയാദിയും യാത്രാസംഘവും യുഎഇ വിമാനത്തിന് മുന്നിൽ എമിറേറ്റ്സിലേക്ക് മടങ്ങുന്നതിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ അൽ നെയാദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യവും ഒരു അറബിയുടെ ആദ്യ ബഹിരാകാശ നടത്തവും പൂർത്തിയാക്കി നാട്ടിലെത്തുന്ന ‘ബഹിരാകാശ സുൽത്താനെ’ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാകും യുഎഇയുടെ തലസ്ഥാനം സ്വാഗതം ചെയ്യുക.
ഹൂസ്റ്റണിൽ നിന്ന് വിമാനമാർഗം അബുദാബിയിൽ എത്തിച്ചേരുന്ന അദ്ദേഹത്തെ ഭരണപ്രമുഖരും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്റെ മേധാവികളും ചേർന്ന് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
نستودعكم الله
إلى الإمارات الحبيبة ✈️🇦🇪 pic.twitter.com/t1KlVA1qq0— Sultan AlNeyadi (@Astro_Alneyadi) September 18, 2023