മലയാളികൾ ഒറ്റയ്ക്കും കൂട്ടമായും ദേശാന്തര യാത്രകൾ ചെയ്യുന്ന കാലമാണിത്. യൂറോപ്യൻ പര്യടനം പോലുള്ള ആഴ്കൾ നീളുന്ന യാത്രകൾ പോലും സാധാരണമായിരിക്കുന്നു. എന്നാൽ അസാധാരണമായൊരു യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ദുബായ് താമസക്കാരായ രണ്ട് ബിസിനസ്സ് മലയാളികൾ .
ഇവർ ദുബായിൽ നിന്ന് ആകാശമാർഗ്ഗം ലണ്ടനിൽ എത്തി അവിടെനിന്നു റോഡ് മാർഗ്ഗം യൂറോപ്പും ഏഷ്യയിലെ മധ്യ പൂർവ്വ ദേശങ്ങളും കടന്ന് ഇന്ത്യയിൽ , കേരളത്തിൽ എത്തുന്ന സഞ്ചാരപഥമാണ് ഇവർ തെരഞ്ഞെടുത്തിട്ടുള്ളത് .
മലപ്പുറം കുറ്റിപ്പാല സ്വദേശി ഷാഫി തൈക്കാടനും മലപ്പുറം കുന്നത്ത് ഹുസൈനാണ് ഈ യാത്രികർ. ലണ്ടനിൽനിന്ന് ഈ യാത്രയിൽ ഇരുവരുടെയും ബാല്യകാല സുഹൃത്തുക്കളും യൂ കെ യില് സംരംഭകരുമായ മൊയ്ദീൻ കുട്ടിയും മുസ്തഫയും സുബൈറും ഒപ്പം ചേർന്നിട്ടുണ്ട് .
അങ്ങനെ അഞ്ചു പേരടങ്ങുന്ന ഈ യാത്രാ സംഘം യൂ കെ , ഫ്രാൻസ് , ജർമ്മനി , ഓസ്ട്രീയ , സ്ലോവേനിയ , ക്രൊയേഷ്യ , സെർബിയ , ബൾഗേറിയ , ഗ്രീസ് , തുർക്കി , ഇറാൻ , പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ 50 ദിവസങ്ങൾ കൊണ്ട് ഇന്ത്യയിൽ എത്തുകയാണ് ലക്ഷ്യം.
സാധാരണ ഗതിയിൽ ഇത്തരം യാത്രകൾ ചൈനവഴിയാണ് ഉണ്ടാവാറുള്ളത് .എന്നാൽ ചൈനയെ ഒഴിവാക്കി പകരം യൂറോപ്പ് പിന്നിട്ട് ഇറാൻ – പാക്കിസ്ഥാൻ വഴി യാണ് ഇവർ സഞ്ചരിക്കുന്നത് .
എന്തുകൊണ്ട് ഇത്ര ബ്രഹ്ത്തായ യാത്രക്ക് റോഡ് തെരഞ്ഞെടുത്തത് എന്നു ചോദിച്ചാൽ ഇവർ ഇങ്ങനെ പറയും : ” റോഡ് യാത്രയിലാണ് ഒരു രാജ്യത്തെ നമുക്ക് ആഴത്തിൽ അറിയാൻ കഴിയുക. മുൻകൂട്ടി തീരുംമാനിച്ച കാഴ്ചകൾ അല്ല യാത്രയിൽ കാണേണ്ടത് . അപ്രതീക്ഷിതവും അതിശയകരവും ആയ കാഴ്ചകൾ തരുന്ന ആവേശം ഒന്നു വേറെ യാണ് . നീണ്ടപാതകള് , ഉള് പാതകൾ എന്നാൽ അത് ഒരു ദേശത്തിന്റെ ആത്മാവിലേക്കുള്ള വഴിയാണ് .ഇതു ഞങ്ങൾ അറിഞ്ഞത് ഇന്ത്യ ഉടനീളം കരമാർഗ്ഗം രണ്ടുതവണ നടത്തിയ യാത്രകൾ വഴിയാണ്. ഒരു യൂറോപ്യൻ – ഏഷ്യൻ യാത്രയെ പറ്റി ചിന്തിച്ചപ്പോഴും ഈ വഴി തിരഞ്ഞെടുക്കാൻ കാരണമായതും ഈ വേറിട്ട അനുഭവങ്ങളാണ് .”
രാപ്പാർപ്പിന് ഇവർ ഹോട്ടൽ മുറികളെ മാറ്റിനിർത്തിക്കൊണ്ട് ഒരു വിഭിന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ” എവിടെ എത്തുമ്പോഴാണോ രാത്രി യാവുക അവിടെ റോഡരികിലോ തടാകതീരത്തോ കുന്നിൻചെരുവിലോ ടെന്റ് കെട്ടും . ഭക്ഷണം സ്വയം പാകം ചെയ്യും. അതിനുള്ള സന്നാഹങ്ങളെല്ലാം ഞങ്ങൾ വണ്ടിയിൽ കരുതിയിട്ടുണ്ട് “അവര് പറയുന്നു.
രണ്ടു വർഷത്തെ ഒരുക്കങ്ങളാണ് രാജ്യങ്ങൾ കടന്നുള്ള യാത്രക്ക് വേണ്ടിവന്നത് . കടന്നു പോകേണ്ട ഓരോ രാജ്യത്തിന്റെയും വിസ ലഭ്യമാക്കാനാണ് കൂടുതൽ സമയവും വേണ്ടിവന്നത്. ദുബായിലെ ക്രൗൺ റെസ്റ്റോറന്റ് ഗ്രുപ്പിന്റെ പാർട്ണർ മാർകൂടിയാണ് യാത്രാസംഘത്തിലുള്ള ഷാഫിയും ഹുസൈനും .
കരാമയിലെ ക്രൗൺ റെസ്റ്റോറന്റിൽ നടന്ന ‘ യാത്രയയപ്പു രാവ് ‘ അതീവ ഹൃദ്യവും ഉഷ്മളവുമായി മാറി .