ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 3 ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഈ 2023 വർഷാവസാനം പാസ്‌പോർട്ട് രഹിത യാത്ര ആസ്വദിക്കാൻ കഴിയുമെന്ന് എമിറേറ്റ്സ് എയർലൈനിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അദേൽ അഹമ്മദ് അൽ റെദ അറിയിച്ചു.
എല്ലാ യാത്രക്കാർക്കും പാസ്‌പോർട്ട് എടുക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതെ നവംബർ-ഡിസംബർ മാസങ്ങളിൽ യാത്രക്കാർക്ക് അവരുടെ സ്വന്തം ഐഡന്റിറ്റി മുഖേന വിമാനത്തിൽ കയറാൻ സൗകര്യമൊരുക്കാൻ എയർലൈന് സാധിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
നവംബറിൽ ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 3ൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
“ഞങ്ങൾ തയ്യാറാണ്, നവംബറിൽ ഇത് നടപ്പിലാക്കും. ഞങ്ങൾ ഒരു സ്മാർട്ട് പാസേജിൽ പ്രവർത്തിക്കുന്നു, അതിനാൽ എല്ലാം ഇലക്ട്രോണിക് ആയി ചെയ്യപ്പെടും. സുഗമവും തടസ്സമില്ലാത്തതുമായ യാത്രയ്‌ക്കായി ഞങ്ങൾ ഇലക്ട്രോണിക് ഗേറ്റുകൾക്ക് പകരം സ്‌മാർട്ട് ഗേറ്റുകൾ സ്ഥാപിക്കാൻ പോകുകയാണ്” ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
ദുബായ് എയർപോർട്ട്‌സ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പദ്ധതിക്കായി പ്രവർത്തിക്കുന്നു.ഇനി യാത്രക്കാർക്ക് പൂർണ്ണമായ സ്പർശമില്ലാത്ത യാത്ര സുഗമമാക്കുന്നതിന് ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി പാസ്‌പോർട്ടുകൾക്ക് പകരം യാത്രക്കാരുടെ മുഖവും വിരലടയാളവുമാണ് അവരുടെ ഐഡന്റിറ്റി ആയിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.