യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാനുള്ള സമയപരിധി ഒക്ടോബർ 1 അവസാനിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) വീണ്ടും മുന്നറിയിപ്പ് നൽകി. 2023 ഒക്ടോബർ 1 ന് മുമ്പ് ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ നൽകേണ്ടിവരും.
തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതിതനകം 50 ലക്ഷത്തോളം പേർ ചേർന്നിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്ന കാലയളവിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇൻഷുറൻസ് തുക കമ്പനി നേരിട്ട് അടക്കുകയോ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് ഈടാക്കുകയോ ചെയ്യാം.