Search
Close this search box.

യാത്രയ്ക്കിടെ നഷ്ടമായ സ്റ്റേജ് ഷോ ഉപകരണമടങ്ങിയ ബാഗ് തിരിച്ചുകിട്ടി : തനിക്കുണ്ടായ നഷ്ടത്തിന് എയര്‍ ഇന്ത്യ മാപ്പ് പറഞ്ഞാൽ പകരമാകുമോ എന്ന് മെന്റലിസ്റ്റ് കലാകാരന്‍

Bag containing lost stage show equipment recovered during travel: Mentalist artist wonders if Air India will apologize for his loss

കൊച്ചി-ദുബായ് എയര്‍ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ മെന്റലിസ്റ്റ് കലാകാരന്‍ ഫാസില്‍ ബഷീറിന്റെ 10 ലക്ഷത്തിലധികം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗ് എയർ ഇന്ത്യ അധികൃതർ ദുബായ് വിമാനത്താവളത്തില്‍ നിന്നും കണ്ടെത്തി കൊടുത്തു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട AI 933 എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായിൽ എത്തിയപ്പോഴാണ് മെന്റലിസ്റ്റ് കലാകാരന്‍ ഫാസില്‍ ബഷീറിന് തന്റെ 10 ലക്ഷത്തിലധികം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.

കൊച്ചിയില്‍ നിന്ന് ബാഗ് വിമാനത്തില്‍ കയറ്റിവിട്ടെന്നാണ് കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫീസ് അറിയിച്ചിരുന്നത്. എന്നാൽ കൊച്ചിയില്‍ നിന്ന് ബാഗ് അയച്ചതിന്റെ രസീത് കാണിച്ചിട്ടും ഇവിടെയെത്തിയ വിമാനത്തില്‍ അങ്ങനെയൊരു ലഗേജ് ഇല്ലെന്നായിരുന്നു ദുബായിലെ എയര്‍ ഇന്ത്യ ഓഫീസിന്റെ മറുപടി.

പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ബാഗ് കണ്ടെത്തിയത്. ബാഗേജ് ക്ലിയറന്‍സ് വിഭാഗത്തിലേക്ക് വരാതെ കാര്‍ഗോ വിഭാഗത്തിലേക്ക് മാറി എത്തിയതുമൂലമാണ് യഥാസമയം ബാഗ് നല്‍കാന്‍ കഴിയാതെ വന്നതെന്നാണ് ദുബായ് എയര്‍ ഇന്ത്യ ഓഫീസ് വിശദീകരണമെന്ന് ഫാസില്‍ ബഷീര്‍ പറഞ്ഞു.

കൊച്ചിയില്‍ നിന്ന് ഫാസില്‍ തന്നെയാണ് എയര്‍ ഇന്ത്യ സ്റ്റാഫിന് ബാഗ് കൈമാറിയിരുന്നത്. സാധാരണയില്‍ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കള്‍ കയറ്റി അയക്കുന്ന ഒഒജി (ഔട്ട് ഓഫ് ദ ഗേജ്) വഴിയാണ് ബാഗ് കൊച്ചിയില്‍ നിന്ന് കയറ്റിവിട്ടത്. യുഎഇ സമയം 1.20ന് ദുബായില്‍ വിമാനമിറങ്ങിയ ശേഷം രാത്രി 8 മണി വരെ കാത്തിരുന്നിട്ടും ബാഗ് ലഭിക്കാതെ വന്നതോടെയാണ് പരാതിപ്പെട്ടത്.

എയര്‍ ഇന്ത്യയുടെ അനാസ്ഥ കാരണം സാധനങ്ങള്‍ കിട്ടാതെ വന്നതിനിടെ തുടര്‍ന്ന് സ്റ്റേജ് ഷോ റദ്ദാക്കേണ്ടിവന്നിരുന്നു. ദുബായില്‍ നിലമ്പൂര്‍ ഫെസ്റ്റിന് പരിപാടി അവതരിപ്പിക്കാനാണ് ഫാസില്‍ എത്തിയത്. പരിപാടി മുടങ്ങിയെങ്കിലും വിലപിടിപ്പുള്ള ഉപകരണം തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണിദ്ദേഹം.

ഇതിന് മുന്‍പ് പത്തിലേറെ തവണയെങ്കിലും യുഎഇയിലേക്ക് മാത്രം പരിപാടിക്കായുള്ള വസ്തുക്കളുമായി എത്തിയിട്ടുണ്ടെന്നും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും ഫാസില്‍ പറഞ്ഞു. സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ രീതിയില്‍ അമേരിക്കയില്‍ നിന്ന് പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണ് ബാഗിലെ വസ്തുക്കള്‍. സംഗീതോപകരണങ്ങള്‍ കൊണ്ടുവരുന്നതുപോലെ പ്രത്യേക ബോക്‌സില്‍ അടച്ചാണ് ഒഒജി വഴി കയറ്റി അയച്ചത്. കൊച്ചിയിലേയും ദുബായിലേയും എയര്‍ ഇന്ത്യ ഓഫിസുകള്‍ പരസ്പരം പഴിചാരി തന്നെ കബളിപ്പിക്കുകയാണെന്നും മോശമായ അനുഭവമാണ് എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ഫാസില്‍ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!