ദുബായിൽ വാഹന രജിസ്ട്രേഷൻ കാർഡ് പുതുക്കാനോ , പാർക്കിംഗ് ഫീയോ പിഴയോ അടക്കാനോ, അല്ലെങ്കിൽ നോൾ കാർഡ് റീചാർജ് ചെയ്യാനോ ആയി ഇനി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പുതിയ അത്യാധുനിക കിയോസ്‌കുകൾ ഉപയോഗിക്കാം.
വാഹന ലൈസൻസിംഗ്, ഡ്രൈവർമാർ, പാർക്കിംഗ്, നോൾ, റവന്യൂ മാനേജ്‌മെന്റ് സേവനങ്ങൾ (ലൈസൻസ്, സെയിൽസ് ഇൻവോയ്സ് മുതലായവ) എന്നിവയുമായി ബന്ധപ്പെട്ട 28 വ്യത്യസ്ത തരം ഡിജിറ്റൽ സേവനങ്ങൾ ഈ കിയോസ്‌ക് പ്രദാനം ചെയ്യുന്നു കൂടാതെ പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാപ്പകലില്ലാതെ ലഭ്യമാണ്. പുതിയ കിയോസ്‌കുകൾ അവരുടെ ഉപയോക്താക്കൾക്ക് പണം, ക്രെഡിറ്റ് കാർഡ്, സ്‌മാർട്ട്‌ഫോണുകളിൽ NFC സാങ്കേതികവിദ്യ വഴിയുള്ള പേയ്‌മെന്റ് എന്നിവ ഉൾപ്പെടെ വിവിധ പേയ്‌മെന്റ് ഓപ്ഷനുകൾ നൽകുന്നു.
ഫിംഗർപ്രിന്റ് സെൻസർ, ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി ഇൻസേർഷൻ യൂണിറ്റ്, NFC ടാപ്പിംഗ് യൂണിറ്റ്, പേയ്‌മെന്റിനായി കാർഡ് വിശദാംശങ്ങൾ നേരിട്ട് നൽകുന്നതിനുള്ള കീപാഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ വലിയ ഇന്ററാക്ടീവ് സ്‌ക്രീൻ ഈ മെഷീനിൽ അടങ്ങിയിരിക്കുന്നു.
ഉപഭോക്തൃ സന്തോഷം വർധിപ്പിക്കുക എന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാവർക്കും ഇതിന്റെ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനും, ഉപയോഗം എളുപ്പമാക്കുന്നതിനുമായി വിപുലമായ സവിശേഷതകളും ആധുനിക ഡിസൈനുകളും ഉള്ള 32 സ്മാർട്ട് കിയോസ്‌കുകളാണ് ദുബായിലെ 21 പ്രധാനസ്ഥലങ്ങളിലായി RTA സ്ഥാപിച്ചിരിക്കുന്നത്.