യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ രൂപപ്പെട്ട മൂടൽമഞ്ഞിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദൃശ്യപരത കുറയുമെന്നതിനാൽ ആളുകളോട് ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചിരുന്നു.
ഇന്ന് രാജ്യത്തെ കാലാവസ്ഥ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ രൂപപ്പെടും.
അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസും ആയി താപനില ഉയരും. ഇരു എമിറേറ്റുകളിൽ 31 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.
ഇന്ന് പരമാവധി ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ്, ഷാർജ, അജ്മാൻ, അൽ ഐൻ തുടങ്ങിയ തീരപ്രദേശങ്ങളിലും മറ്റു മേഖലകളിലും രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.