55 മില്യൺ ദിർഹം ചെലവിൽ അണ്ടർവാട്ടർ ഫ്ലോട്ടിംഗ് മോസ്‌കിന്റെ പദ്ധതി ദുബായിൽ പ്രഖ്യാപിച്ചു.
സിറ്റൗട്ടും ഒരു കോഫി ഷോപ്പും ഉള്ള ഈ ഫ്ലോട്ടിംഗ് മോസ്‌ക് പകുതി വെള്ളത്തിന് മുകളിലായിരിക്കുമെന്നും പകുതി താഴെ വെള്ളത്തിനടിയിലായിരിക്കുമെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മതപരമായ ടൂറിസം പ്രോജക്റ്റിനെക്കുറിച്ചുള്ള ഒരു ബ്രീഫിംഗിനിടയിലാണ് ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ദുബായിലെ ഈ അണ്ടർവാട്ടർ ഫ്ലോട്ടിംഗ് മോസ്‌ക് പദ്ധതിയെക്കുറിച്ച് അറിയിച്ചത്.
ഫ്ലോട്ടിംഗ് മോസ്‌കിന് മൂന്ന് നിലകളുണ്ടാകും, ഒരു വെള്ളത്തിനടിയിലുള്ള ഡെക്ക് നമസ്കാര സ്ഥലമായി ഉപയോഗിക്കും. ഈ വെള്ളത്തിനടിയിൽ വുദു സൗകര്യങ്ങളും ശുചിമുറികളും ഉണ്ടായിരിക്കും. ആരാധകർക്ക് വെള്ളത്തിനടിയിൽ നമസ്കരിക്കാനാകുമെന്ന പ്രത്യേക അനുഭവവും ഉണ്ടായിരിക്കും.
മോസ്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് നിന്നുള്ള ഉദ്യോഗസ്ഥൻ അഹമ്മദ് അൽ മൻസൂരി പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ മസ്ജിദ് ദുബായിൽ എവിടെയാണ് വരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ദുബായുടെ തീരത്തോട് വളരെ അടുത്തായിരിക്കുമെന്നും മോസ്‌ക്കിലേക്ക് വരാനായി ഒരു പാലം കൂടിയുണ്ടായിരിക്കുമെന്നും അൽ മൻസൂർ സൂചന നൽകി.