ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന ആപ്പിൾ ഐഫോൺ 15 സീരീസ് ഇന്ന് യുഎഇ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ ഇറങ്ങിയപ്പോൾ അതിരാവിലെതന്നെ ആയിരക്കണക്കിന് ഐഫോൺ പ്രേമികളാണ് തങ്ങളുടെ റിസർവ് ചെയ്‌ത ഐ ഫോൺ ഗാഡ്‌ജെറ്റുകൾ വാങ്ങാൻ ദുബായ് മാളിൽ എത്തിയത്.
ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്നുള്ള ഏറ്റവും പുതിയ സാങ്കേതിക വിസ്മയം ആദ്യമായി അനുഭവിച്ചറിയാൻ പലരും തങ്ങളുടെ ഐഫോണുകൾ മുൻകൂട്ടി റിസർവ് ചെയ്തിരുന്നു.
ഈജിപ്ഷ്യൻ പൗരനായ അഹമ്മദ് ബ്രിമു ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിലെ ആദ്യത്തെ കുറച്ച് ഷോപ്പർമാരിൽ ഒരാളായിരുന്നു.
ഇദ്ദേഹം തന്റെ കുടുംബത്തിനായി 11 ഐ ഫോണുകളാണ് വാങ്ങിയത്.
സെപ്തംബർ 15 ന് റിസർവ് ചെയ്‌ത ഐഫോണുകൾ വാങ്ങാനായി ഇദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് തന്നെ ദുബായിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു.
ക്യൂവിൽ നിന്ന് ഫോൺ വാങ്ങാൻ ഏറെ സമയമെടുത്തതായും ഏകദേശം ഒരു ലക്ഷം ദിർഹം താൻ 11 ഫോണുകൾക്കായി ചെലവിട്ടതായും ഫോൺ എത്തിയ ആദ്യദിനം തന്നെ വാങ്ങാനായതിൽ ഏറെ സന്തോഷവാനാണെന്നും ബ്രിമു പറഞ്ഞു.
കടപ്പാട് : ഖലീജ് ടൈംസ്