ഇന്ന് 2023 സെപ്റ്റംബർ 22 ന് വൈകുന്നേരം 4.30 മുതൽ യാസ് ഐലൻഡിൽ യൂണിയൻ ഫോർട്രസ് 9 സൈനിക പരേഡിന് യുഎഇയുടെ സൈന്യം തയ്യാറെടുക്കുമ്പോൾ നിവാസികൾക്ക് വിമാനങ്ങളുടെയും കവചിത വാഹനങ്ങളുടെയും ഉച്ചത്തിലുള്ള ശബ്ദങ്ങൾ അനുഭവപ്പെട്ടേക്കുമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.നവംബറിൽ അബുദാബിയിൽ നടക്കാനിരിക്കുന്ന സൈനിക പരേഡിന് വേണ്ടിയാണ് ഇന്ന് പരിശീലനം നടത്തുന്നത്.
രാജ്യത്തെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനായി യുഎഇ സായുധ സേനയുടെ അർപ്പണബോധവും ഉയർന്ന കഴിവുകളും പ്രതിഫലിപ്പിക്കുന്ന ഈ തത്സമയ ഷോ കാണാനുള്ള അവസരവും താമസക്കാർക്ക് ലഭിക്കും.
യാസ് ഐലൻഡിലെ പ്ലാറ്റ്‌ഫോമിന്റെ ഇരുവശത്തും ഭീമാകാരമായ സ്‌ക്രീനുകളിലും പരേഡ് കാണാൻ കഴിയുമെന്ന് അതോറിറ്റി അറിയിച്ചു.