അബുദാബി ബിഗ് ടിക്കറ്റിലൂടെ മലയാളിക്ക് രണ്ടാം തവണയും സമ്മാനം : 2012 ൽ 40,000 ദിർഹവും ഇത്തവണ 100,000 ദിർഹവും

Abu Dhabi Big Ticket awarded to Malayali for the second time- 40,000 dirhams in 2012 and 100,000 dirhams this time

അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് രണ്ടാം തവണയും സമ്മാനം ലഭിച്ചു.

3 കുട്ടികളുടെ പിതാവായ കേരളത്തിൽ നിന്നുള്ള റിയാസ് പറമ്പത്ത് കണ്ടിയ്ക്കാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ സമ്മാനം 100,000 ദിർഹം ലഭിച്ചത്. 45 കാരനായ റിയാസ് അബുദാബിയിലാണ് താമസിക്കുന്നത്. സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. 15 സുഹൃത്തുക്കളുമായി ചേർന്ന് 2008 മുതൽ റിയാസ് ബിഗ് ടിക്കറ്റ് ടിക്കറ്റ് എടുക്കാറുണ്ട്.

2012ൽ ആണ് ആദ്യമായി ബിഗ് ടിക്കറ്റിന്റെ 40,000 ദിർഹം റിയാസിന് സമ്മാനമായി ലഭിച്ചത്. ഇപ്പോൾ 2023 സെപ്തംബറിൽ വീണ്ടും ഒരു ലക്ഷം സമ്മാനം ലഭിച്ചു. ഈ സമ്മാനത്തുക തന്റെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്ന് റിയാസ് പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!