നിപ : കോഴിക്കോട് കണ്ടെയ്ൻമെൻ്റ് സോണുകളിലല്ലാത്ത എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും

NIPA: All educational institutions in Kozhikode which are not in containment zones will open from Monday

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ കണ്ടെയ്ൻമെൻ്റ് സോണുകളിൽ ഉൾപ്പെടാത്ത എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ എ ഗീത ഉത്തരവ് പുറപ്പെടുവിച്ചു . നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നുവെന്ന് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കളക്ടർ ഉത്തരവിറക്കിയത്.

അതേസമയം കണ്ടെയ്ൻമെൻ്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുംവരെ അധ്യയനം ഓൺലൈനായി തുടരണമെന്ന് കളക്ടർ നിർദേശിച്ചു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ പതിവുപോലെ എത്തിച്ചേരണം. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കണമെന്നും എല്ലാവരും ഇതുപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!