യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്സിനെ എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (APEX) ഫൈവ് സ്റ്റാർ ഗ്ലോബൽ എയർലൈനായി റേറ്റു ചെയ്തു. തുടർച്ചയായ മൂന്നാം വർഷമാണ് ഈ അംഗീകാരം ലഭിക്കുന്നത്. റേറ്റിങ് എയർലൈനിന്റെ മികവിനെ അംഗീകരിക്കുന്നതായി അധികൃതർ പറഞ്ഞു. ഈ മാസം 20-ന് കലിഫോർണിയയിലെ ലോങ് ബീച്ചിൽ നടന്ന അപെക്സിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ് ഉള്ള ട്രാവൽ ഓർഗനൈസിങ് ആപ്പായ ട്രിപ്റ്റ് ഫ്രം കോൺകറുമായി സഹകരിച്ച് യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചും സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമാക്കിയാണ് അപെക്സ് ഫൈവ് സ്റ്റാർ എയർലൈൻ അവാർഡുകൾ നൽകുന്നത്. സെപ്റ്റംബർ 28 ന് ജർമനിയിലെ ഡസൽ ഡോർഫിലേക്കും 29 ന് കോപ്പൻഹേഗനിലേക്കും ഒക്ടോബർ 1 ന് ഒസാക്കയിലേക്കും എത്തിഹാദ് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ അംഗീകാരം