കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനാണ് ഫ്‌ളാഗ് ഓഫ് കര്‍മ്മം നടത്തുക. ആദ്യ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കാണ് യാത്ര ആരംഭിച്ചതെങ്കില്‍ രണ്ടാം വന്ദേഭാരത് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് കന്നി യാത്ര ആരംഭിക്കും. ഉച്ചക്ക് 12.30 ന് ആണ് ഫ്‌ളാഗ് നടക്കുക.
ഇതിനൊപ്പം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിച്ച എട്ട് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ കാസര്‍കോട്ടെ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും.