ദുബായ് സ്‌പോർട്‌സ് സിറ്റിയിലെ റെസിഡൻഷ്യൽ ടവറിൽ ഇന്ന് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. ഇന്ന് പുലർച്ചെ 4 മണിക്കാണ് തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസിന് റിപ്പോർട്ട് ലഭിച്ചത്. ആറ് മിനിറ്റിനുള്ളിൽ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി ടവറിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. തീ അണയ്ക്കാൻ മറ്റ് രണ്ട് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള എമർജൻസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
പുലർച്ചെ 5.23ന് തീ നിയന്ത്രണവിധേയമാക്കുകയും ഒരു മണിക്കൂറിന് ശേഷം പൂർണമായും അണയ്ക്കുകയും ചെയ്തു. നിലവിൽ ശീതീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അതിനുശേഷം സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് സ്ഥലം കൈമാറുമെന്നും അഗ്നിശമനസേന അറിയിച്ചു.