Search
Close this search box.

ഒമാൻ – അബുദാബി ബസ് സർവീസുകൾ ഒക്ടോബർ 1 മുതൽ പുനരാരംഭിക്കും

Oman - Abu Dhabi bus services will resume from October 1

ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ എംവാസലാത്ത് (Mwasalat) യുഎഇയിലേക്കുള്ള ബസ് സർവീസുകൾ ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഒമാനിൽ നിന്നും അബുദാബിയിലേക്കും അൽ ഐനിലേക്കുമുള്ള യാത്രാ കണക്ഷനുകളാണ് ഒക്ടോബർ 1 മുതൽ പുനഃസ്ഥാപിക്കുക.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. സർവീസ് നിർത്തുന്നതിന് മുമ്പ് ദുബായ്ക്കും മസ്‌കറ്റിനും ഇടയിൽ എംവാസലാത്ത് സർവീസ് നടത്തിയിരുന്നു.

മസ്‌കറ്റിൽ നിന്ന് അബുദാബിയിലേക്കുള്ള വൺവേ ടിക്കറ്റിന് ഒമാൻ റിയാൽ 11.5 (ദിർഹം 109) ആണ് നിരക്ക്. 23 കിലോഗ്രാം ലഗേജിനൊപ്പം യാത്രക്കാർക്ക് 7 കിലോഗ്രാം ഹാൻഡ് ബാഗേജും കൊണ്ടുപോകാം. അബുദാബിയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള യാത്രയുടെ ദൈർഘ്യം ഏകദേശം 4 മണിക്കൂറും 47 മിനിറ്റുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!