സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ് പ്രസ് വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഇന്ന് രാവിലെ 9.52ന് പുറപ്പെട്ട വിമാനമാണ് 11 മണിയോടെ കണ്ണൂരിൽ ഇറക്കിയത്.
അതേസമയം, കഴിഞ്ഞ ദിവസം ഈജിപ്ത് എയർ വിമാനവും എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. കെയ്റോയിൽ നിന്ന് ദുബായിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനമാണ് ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.