നബിദിനം : അബുദാബിയിൽ മറ്റന്നാൾ പാർക്കിംഗും ടോളും സൗജന്യം

Day of the Prophet- Free parking and tolls for the next day in Abu Dhabi

നബിദിനത്തിനോടനുബന്ധിച്ച് മറ്റന്നാൾ സെപ്റ്റംബർ 29 ന് അബുദാബിയിൽ പാർക്കിംഗ്, ടോൾ എന്നിവ സൗജന്യമായിരിക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

മറ്റന്നാൾ വെള്ളിയാഴ്ച മുതൽ  ശനിയാഴ്ച രാവിലെ 7:59 വരെയായിരിക്കും പാർക്കിംഗും, ടോളും സൗജന്യമായിരിക്കുക. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതം തടയുന്നതും ഒഴിവാക്കണമെന്ന് ഐടിസി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. നിയുക്ത സ്ഥലങ്ങളിൽ കൃത്യമായി പാർക്ക് ചെയ്യണമെന്നും രാത്രി 9 മുതൽ രാവിലെ 8 വരെ പാർപ്പിട സ്ഥലങ്ങളിൽ പാർക്കിംഗ് ഒഴിവാക്കണമെന്നും ഇത് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!