നബിദിനത്തിനോടനുബന്ധിച്ച് മറ്റന്നാൾ സെപ്റ്റംബർ 29 ന് അബുദാബിയിൽ പാർക്കിംഗ്, ടോൾ എന്നിവ സൗജന്യമായിരിക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.
മറ്റന്നാൾ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച രാവിലെ 7:59 വരെയായിരിക്കും പാർക്കിംഗും, ടോളും സൗജന്യമായിരിക്കുക. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതം തടയുന്നതും ഒഴിവാക്കണമെന്ന് ഐടിസി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. നിയുക്ത സ്ഥലങ്ങളിൽ കൃത്യമായി പാർക്ക് ചെയ്യണമെന്നും രാത്രി 9 മുതൽ രാവിലെ 8 വരെ പാർപ്പിട സ്ഥലങ്ങളിൽ പാർക്കിംഗ് ഒഴിവാക്കണമെന്നും ഇത് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
مواعيد عمل خدماتنا خلال إجازة المولد النبوي الشريف. كل عام وأنتم بخير. pic.twitter.com/rEoXSqcNFR
— "ITC" مركز النقل المتكامل (@ITCAbuDhabi) September 27, 2023