2026-ഓടെ ഫ്ലയിംഗ് ടാക്സികളുടെ സമ്പൂർണ പ്രവർത്തനങ്ങൾക്ക് ദുബായ് സാക്ഷ്യം വഹിക്കുമെന്ന് യുഎഇയുടെ ആദ്യ വെർട്ടിപോർട്ട് നിർമ്മിക്കാൻ ചുമതലപ്പെടുത്തിയ ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയുടെ സിഇഒ ദുബായിൽ ഇന്ന് ബുധനാഴ്ച നടന്ന 3-ാമത് ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിന്റെ സമാപന ദിനത്തിൽ ആത്മവിശ്വാസത്തോടെ പറഞ്ഞു.
2026-ഓടെ എയർ ടാക്‌സി സേവനങ്ങൾക്കായി പൂർണ്ണമായി വികസിപ്പിച്ച വെർട്ടിപോർട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായിരിക്കും ദുബായ് എന്നും അദ്ദേഹം പറഞ്ഞു.
എയർ ടാക്‌സികൾക്കും ഡ്രോണുകളുടെ ലാൻഡിംഗിനും ടേക്ക്ഓഫിനും അല്ലെങ്കിൽ ഏതെങ്കിലും അഡ്വാൻസ്ഡ് എയർ മൊബിലിറ്റിഗതാഗതത്തിനുമായി രൂപകൽപ്പന ചെയ്ത ഒരു സൗകര്യമാണ് വെർട്ടിപോർട്ട് (vertical airport).
ഒരു വെർട്ടിപോർട്ടിന് ഒന്നിലധികം ഡ്രോണുകളെ ഉൾക്കൊള്ളാൻ കഴിയും, അതിനാൽ ലാൻഡിംഗിനും ലോഞ്ചിംഗ് പാഡുകൾക്കും ഇടയിൽ മതിയായ അകലം ഉറപ്പാക്കാനും (electric vertical take-off and landing aircraft) eVTOL-കൾ റീചാർജ് ചെയ്യാനും സാധിക്കും.