അശ്രദ്ധമായി വാഹനമോടിച്ചതടക്കമുള്ള നിരവധി നിയമലംഘനങ്ങൾ : ദുബായിൽ 2 ദിവസത്തിനിടെ പിടിച്ചെടുത്തത് 36 വാഹനങ്ങൾ

Various violations including careless driving- 36 vehicles seized in 2 days in Dubai

ഡ്രൈവർമാർ നടത്തിയ വിവിധ നിയമലംഘനങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദുബായ് പോലീസ് 36 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.

അശ്രദ്ധമായി വാഹനമോടിക്കുക, സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തുക, റോഡ് തടസ്സപ്പെടുത്തുക, വാഹനത്തിന്റെ എഞ്ചിനിൽ അനധികൃത മാറ്റങ്ങൾ വരുത്തുക,താമസക്കാരെ ശല്യപ്പെടുത്തൽ, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ, പൊതു റോഡുകളിൽ മാലിന്യം വലിച്ചെറിയൽ, ചേസിസ്
തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് നടന്നതെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്ക് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല ഖൽഫാൻ അൽ ഖാഇദി പറഞ്ഞു.

ജൂലൈ 6 മുതൽ പ്രാബല്യത്തിൽ വന്ന ദുബായിലെ ട്രാഫിക് നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ, അശ്രദ്ധമായി വാഹനമോടിക്കുകയോ റെഡ് ലൈറ്റ് ചാടുകയോ ചെയ്യുന്ന വാഹനങ്ങൾ കണ്ടുകെട്ടുമ്പോൾ തിരിച്ചെടുക്കാനായി 50,000 ദിർഹം വരെ നൽകേണ്ടിവരുമെന്ന് കേണൽ അൽ ഖാഇദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!