അബുദാബിയിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ചില ഹെവി വാഹനങ്ങൾക്കും ബസുകൾക്കും 2023 ഒക്ടോബർ 2 തിങ്കളാഴ്ച താൽക്കാലിക വിലക്ക് ഏർപ്പെടുത്തുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഇന്ന് ശനിയാഴ്ച അറിയിച്ചു.
അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷനും കോൺഫറൻസുമായി ബന്ധപ്പെട്ട് ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസഫ പാലം, അൽ മക്ത പാലം എന്നിവ ഉൾപ്പെടെയുള്ള പ്രവേശന കവാടങ്ങളിൽ ഒക്ടോബർ 2 ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മേൽപറഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
പൊതു ശുചീകരണ കമ്പനികളും ലോജിസ്റ്റിക് സപ്പോർട്ട് സേവനങ്ങൾക്കുമായി ഉപയോഗിക്കുന്ന വാഹനങ്ങളെ ഈ താൽക്കാലിക ട്രക്ക് നിരോധനത്തിൽ നിന്ന് ഒഴിവാക്കുമെന്നും അബുദാബി പോലീസ് അറിയിച്ചു.