35 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലെത്തിയ ഉടൻ വാഹനാപകടത്തിൽ വയോധികൻ മരണപ്പെട്ടു. വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ ആണ് അപകടം ഉണ്ടായത്. കൊല്ലം ശൂരനാട് വടക്കേ പഞ്ചായത്ത് സ്വദേശി പടിഞ്ഞാറ്റംമുറിയിൽ നെല്ലിപ്പള്ളിൽ വീട്ടിൽ രാജൻപിള്ള (61)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറിയതാണ് ഷാർജ പോലീസിന് കീഴിലുള്ള കംപ്യൂട്ടർ ഇൻഫർമേഷൻ സെന്ററിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം . കാറോടിച്ചിരുന്ന മകൻ ഗുരുതരാവസ്ഥയിൽ ആണ്.
പുലർച്ചെ അദ്ദേഹം സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വീടെത്തുന്നതിനും 20 മിനിറ്റ് മുമ്പ് ഭരണിക്കാവ്-കടപുഴ റൂട്ടിൽ പുന്നമൂടിനടുത്തുവെച്ചായിരുന്നു ദുരന്തം.