ഒക്ടോബർ 11-ന് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് സേവന തടസ്സം” സംബന്ധിച്ച റിപ്പോർട്ടുകൾ യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി നിഷേധിച്ചു. സമീപകാല റിപ്പോർട്ടുകൾ തെറ്റാണെന്നും അതോറിറ്റി പറഞ്ഞു.
അനാവശ്യമായ ആശങ്കകൾ ഒഴിവാക്കുന്നതിന് കൃത്യമായ വിവരങ്ങൾക്കായി ഞങ്ങളുടെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി എക്‌സിലൂടെ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലാണ് ഒരു വാർത്താ അവതാരകൻ “പരിമിതമായ സമയത്തേക്ക്” ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുമെന്ന് പ്രസ്താവിക്കുന്നതായി കാണിക്കുന്നത്. ഈ ദിവസം ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സമുണ്ടാകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.