വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ, ടെക്‌സ്‌റ്റ് മെസേജുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ സംശയാസ്പദമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ (CSC) മുന്നറിയിപ്പ് നൽകി.
ചില ഗ്രൂപ്പുകളിൽ ചേരാനോ അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ അഭ്യർത്ഥിച്ചുകൊണ്ടാണ് തട്ടിപ്പുകാർ ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പാലിക്കാനും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് സന്ദേശങ്ങളുടെ ആധികാരികത അയക്കുന്നവരുമായി പരിശോധിക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ചില വീഡിയോ രഹസ്യ സമ്മേളനങ്ങളിൽ ചേരാൻ ആളുകളെ ക്ഷണിക്കുന്നതോ മോശം ലിങ്കുകൾ അയച്ച് ഉപയോക്താക്കളെ വശീകരിക്കുന്നതോ ആയ സന്ദേശങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ആധികാരികത പരിശോധിക്കാൻ ഉപയോക്താക്കൾ അയച്ചയാളിൽ നിന്ന് തെളിവ് ആവശ്യപ്പെടണമെന്ന് കൗൺസിൽ പറഞ്ഞു.