പാസഞ്ചർ ട്രാൻസ്പോർട്ട് ഡ്രൈവർമാർക്കായുള്ള ഓൺലൈൻ പെർമിറ്റ് ഇപ്പോൾ എളുപ്പത്തിൽ ലഭ്യമാകുമെന്ന് ദുബായ് RTA

Dubai RTA says online permit for passenger transport drivers is now easily available

ടാക്സി ഡ്രൈവർമാർ, ആഡംബര വാഹന ഡ്രൈവർമാർ, സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവരടങ്ങുന്ന പ്രൊഫഷണൽ പാസഞ്ചർ ട്രാൻസ്പോർട്ട് ഡ്രൈവർമാർക്കുള്ള പെർമിറ്റിനായി 24 മണിക്കൂർ കാത്തിരിക്കുന്നതിന് പകരം ഇപ്പോൾ പെർമിറ്റ് പെട്ടെന്ന് തന്നെ ലഭ്യമാകുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.

ഇതിനായി അഫിലിയേറ്റഡ് കമ്പനി RTA വെബ്‌സൈറ്റിൽ പെർമിറ്റിനായി അപേക്ഷിക്കുകയും പെർമിറ്റ് ഫീസ് അടയ്ക്കുകയും വേണം. ഡ്രൈവർ ദുബായ് ഡ്രൈവ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ആപ്പിൽ പ്രീ-രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും വേണം. അഫിലിയേറ്റഡ് കമ്പനി ആപ്ലിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, എല്ലാത്തരം സ്മാർട്ട് ഉപകരണങ്ങളിലും ലഭ്യമായ RTA-Dubai Drive ആപ്പ് വഴി ഡ്രൈവർക്ക് തൽക്ഷണം ഡിജിറ്റൽ പെർമിറ്റ് ലഭിക്കും.

പെർമിറ്റുകൾക്കായുള്ള ആർടിഎയുടെ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം ആരംഭിച്ചത്.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!