ടാക്സി ഡ്രൈവർമാർ, ആഡംബര വാഹന ഡ്രൈവർമാർ, സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവരടങ്ങുന്ന പ്രൊഫഷണൽ പാസഞ്ചർ ട്രാൻസ്പോർട്ട് ഡ്രൈവർമാർക്കുള്ള പെർമിറ്റിനായി 24 മണിക്കൂർ കാത്തിരിക്കുന്നതിന് പകരം ഇപ്പോൾ പെർമിറ്റ് പെട്ടെന്ന് തന്നെ ലഭ്യമാകുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.
ഇതിനായി അഫിലിയേറ്റഡ് കമ്പനി RTA വെബ്സൈറ്റിൽ പെർമിറ്റിനായി അപേക്ഷിക്കുകയും പെർമിറ്റ് ഫീസ് അടയ്ക്കുകയും വേണം. ഡ്രൈവർ ദുബായ് ഡ്രൈവ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ആപ്പിൽ പ്രീ-രജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം. അഫിലിയേറ്റഡ് കമ്പനി ആപ്ലിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, എല്ലാത്തരം സ്മാർട്ട് ഉപകരണങ്ങളിലും ലഭ്യമായ RTA-Dubai Drive ആപ്പ് വഴി ഡ്രൈവർക്ക് തൽക്ഷണം ഡിജിറ്റൽ പെർമിറ്റ് ലഭിക്കും.
പെർമിറ്റുകൾക്കായുള്ള ആർടിഎയുടെ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം ആരംഭിച്ചത്.
.