Search
Close this search box.

3,20,000 കുടുംബങ്ങളിലേക്ക് സൗരോർജം എത്തിക്കാനുള്ള പദ്ധതി : ദുബായ് സോളാർ പാർക്കിന്റെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

Project to bring solar energy to 3,20,000 households: Dubai Solar Park's second unit begins operations

ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതി പാർക്കായ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ വൈദ്യുതി പാർക്കിൽ രണ്ടാമത്തെ യൂണിറ്റ് ഉൽപാദനം ആരംഭിച്ചു.

200 മെഗാവാട്ട് ശേഷിയുള്ള രണ്ടാം യൂണിറ്റാണ് പ്രവർത്തനമാരംഭിച്ചത്. മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം സോളാർ പാർക്കിലെ നാലാംഘട്ടത്തിന്റെ ഭാഗമായി നിർമിച്ച പാരാബോളിക് ബേസിൻ കോംപ്ലക്ലിലെ രണ്ടാം യൂണിറ്റാണ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കമ്മീഷൻ ചെയ്തത്.

15.78 ബില്യൺ ദിർഹം ചെലവിട്ടാണ് സോളാർ പാർക്കിന്റെ ഈ ഘട്ടം നിർമിക്കുന്നത്. 3,20,000 കുടുംബങ്ങളിലേക്ക് സൗരോർജം എത്തിക്കാൻ ശേഷിയുള്ളതാണ് ഈ ഘട്ടം. നാലാംഘട്ടത്തിന്റെ മൊത്തം ഉൽപാദന ശേഷി 950 മെഗാവാട്ടാണ്. കോൺസൻട്രേറ്റഡ് സോളാർ പവർ, ഫോട്ടോവോൾടേക്ക് ടെക്‌നോളജി എന്നീ സാങ്കേതികവിദ്യകൾ സംയുക്തമായി പ്രയോജനപ്പെടുത്തിയാണ് ഇവിടെ സൗരോർജം ഉൽപാദിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!