നിയമലംഘനങ്ങളും കുറവ് വരുത്തി സുരക്ഷിതമായ വാഹനമോടിച്ച 107 ഡ്രൈവർമാരെ ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA)യുടെ ദുബായ് ടാക്സി കോർപ്പറേഷൻ (DTC) 2021-2022 ലെ ട്രാഫിക് സേഫ്റ്റി അവാർഡിന് കീഴിൽ ആദരിച്ചു.
ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്ന ഡിടിസി സംഘടിപ്പിച്ച അവാർഡ് പരിപാടിയിലാണ് ഡ്രൈവർമാരെ ആദരിച്ചത്.
ടാക്സി, ലിമോസിൻ, ബസ് ഡ്രൈവർമാരുടെ നിയമലംഘനങ്ങൾ കുറക്കാനുള്ള പെരുമാറ്റങ്ങളെ വിലമതിക്കുന്നതായും ഇത്തരം അനുമോദനചടങ്ങുകൾ ട്രാഫിക് സുരക്ഷാ തന്ത്രവുമായി യോജിപ്പിച്ച് മരണനിരക്ക് ഒഴിവാക്കാൻ ലക്ഷ്യമിടുന്നതായും ദുബായ് ടാക്സി കോർപ്പറേഷൻ സിഇഒ മൻസൂർ റഹ്മ അൽ ഫലാസി പറഞ്ഞു.