ദുബായ് മിറാക്കിൾ ഗാർഡൻ കഴിഞ്ഞയാഴ്ച വീണ്ടും തുറന്നതോടെ, മാൾ ഓഫ് എമിറേറ്റ്‌സ് ബസ് സ്റ്റേഷനും മിറാക്കിൾ ഗാർഡനും ഇടയിലുള്ള യാത്രക്കാർക്ക് സേവനം നൽകുന്ന ബസ് റൂട്ട് 105-ന്റെ പ്രവർത്തനം പുനരാരംഭിച്ചു.
ഞായറാഴ്ച മുതൽ വ്യാഴം വരെ 30 മിനിറ്റും വെള്ളി, ശനി ദിവസങ്ങളിൽ 20 മിനിറ്റും ഇടവിട്ടാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്. യാത്രാ നിരക്ക് ഇപ്പോഴും 5 ദിർഹമാണ്. 30 മിനിറ്റാണ് യാത്രാ സമയം.