യുഎഇയിൽ ജനുവരി 1 (രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി) മുതൽ ഒക്ടോബർ 1 വരെ 6.5 മില്ല്യണിലധികം ജീവനക്കാർ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ വരിക്കാരായതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഇന്ന് അറിയിച്ചു.
ഇതിനകം തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ചുമത്തിയിട്ടുണ്ടോ എന്നറിയാൻ MoHRE യുടെ ആപ്പ്, വെബ്സൈറ്റ് അല്ലെങ്കിൽ ബിസിനസ് സേവന കേന്ദ്രങ്ങൾ വഴി അറിയാമെന്നും മന്ത്രാലയം അറിയിച്ചു.