2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഇന്ത്യയിൽ തുടക്കമാകും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് (യു എ ഇ സമയം 3.30 ) ആരംഭിക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് (England Vs New Zealand) ഏറ്റുമുട്ടുന്നത്.
കിടിലൻ സ്ക്വാഡുകളുമായി എത്തുന്ന രണ്ട് ടീമുകളും തമ്മിലുള്ള പോരാട്ടം ആവേശപ്പൂരമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ എട്ടിനാണ്. ചെന്നൈയിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് എതിരാളികൾ.